പുല്‍പ്പള്ളി: ചീയമ്പം ആദിവാസി ഊരില്‍ പ്രിയങ്ക ഗാന്ധി എംപി സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചകഴിഞാണ് അവര്‍ ഊരില്‍ എത്തിയത്. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്ക് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ഊരിലെ പ്രശ്നങ്ങള്‍ ആദിവാസികള്‍ എംപിക്കു മുമ്പില്‍ അവതരിപ്പിച്ചു.